Home Events Keraleeyam 2019 – World Malayalee Federation UK

Keraleeyam 2019 – World Malayalee Federation UK

854
0
SHARE

Keraleeyam 2019 – Organised by World Malayalee Federation [WMF] UK Chapter

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ യുകെ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിച്ചിരിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 22 ഞായറായഴ്ച വൈകുന്നേരം 4  മണിയ്ക്ക് ഇൽഫോർഡിലെ റെഡ്ബ്രിഡ്ജ് ടൗൺ  ഹാളിൽ വച്ച് നടക്കുന്നു. വേൾഡ് മലയാളി ഫെഡറേഷൻ 34 മാസങ്ങൾ പിന്നിടുമ്പോൾ 120 രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു .

കേരളീയം എന്ന്  നാമകരണം ചെയ്തിരിക്കുന്ന  പരിപാടിയിൽ മലയാളി സമൂഹത്തിലെ പ്രശസ്ത വ്യക്തികൾ പങ്കെടുക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന കാലാകാരന്മാരുടെയും കലാകാരികളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികൾ അരങ്ങേറും.

നൃത്തനൃത്യങ്ങളും, ഗാനങ്ങളും സംഗീത നൃത്ത പരിപാടികളും, സ്കിറ്റും എല്ലാം കേരളീയത്തിന്റെ പ്രത്യേകതയാണ്. സെപ്റ്റംബർ 22 ഞായറായഴ്ച വൈകുന്നേരം കൃത്യം  4  മണിയ്ക്ക് ആരംഭിക്കുന്ന കേരളീയം രാത്രി 8  മണിയോടെ സമാപിക്കും. കണ്ണിനും കാതിനും കുളിർമയേകുന്ന നയനമനോഹരങ്ങളായ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. വേൾഡ് മലയാളീ ഫെഡറേഷന്റെ യൂത്ത് ഗ്ലോബൽ കോർഡിനേറ്റർ അഞ്ജലീ സാമുവലാണ് പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്യുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന മലയാളി സമൂഹത്തെ ഒറ്റ കുടക്കീഴിൽ കൊണ്ടുവരുവാൻ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന് സാധിച്ചിട്ടുണ്ട്. ഗ്ലോബൽ ചെയർമാൻ ശ്രീ പ്രിൻസ് പള്ളിക്കുന്നേലിന്റെയും മറ്റ്  ഭാരവാഹികളുടെയും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വേൾഡ് മലയാളീ ഫെഡറേഷൻ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇത് സാധ്യമായത്. യുകെയിലെ വേൾഡ് മലയാളി ഫെഡറേഷനു പ്രസിഡണ്ട്  റവറൻഡ് .ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിലിന്റെ നേതൃത്വത്തിലുള്ള സുശക്തമായ എക്സിക്യൂട്ടീവ് നാഷണൽ കൗൺസിലാണ്.

തികച്ചും പ്രവേശനം സൗജന്യമായി ഒരുക്കിയിരിക്കുന്ന കേരളീയത്തിലേക്ക് യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സവിനയം സ്വാഗതം ചെയ്യുന്നതായി ഡബ്ള്യു എം എഫ് നാഷണൽ കൗൺസിലിനു വേണ്ടി പ്രസിഡന്റ് റവറൻഡ് .ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here