Home Live music 7 Beats “Sangeetholsavam” Season 4 music show in Watford

7 Beats “Sangeetholsavam” Season 4 music show in Watford

553
0
SHARE

7 Beats “Sangeetholsavam” Season 4 music show in Watford

ആദ്യ മൂന്നു സീസണിന്റെ വൻ വിജയത്തിനു ശേഷം 7 ബീറ്റ്‌സ്സംഗീതോത്സവം സീസൺ-4 ചാരിറ്റി ഇവന്റും പത്മശ്രീ ഓ.എൻ.വി കുറുപ്പിന്റെ അനുസ്‌മരണവും വാറ്റ് ഫോർഡിൽ വീണ്ടും 7 മ്യൂസിക് ബാൻഡും,കേരളാ കമ്യൂണിറ്റി ഫൌണ്ടേഷൻ (KCF) വാറ്റ്ഫോർഡുമായി സംയുക്തമായി സഹകരിച്ചുകൊണ്ട് അതിവിപുലമായ നടത്തപ്പെടുന്നു.

മലയാള സിനിമാഗാന രംഗത്ത് അതുല്യ സംഭാവനചെയ്ത, ഏതൊരു മലയാളിയുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ മലയാള ഭാഷക്ക് സമ്മാനിച്ച പത്മശ്രീ ഒഎൻവി കുറുപ്പിന്റെ അനുസ്മരണവും ഫെബ്രുവരി 29 ശനിയാഴ്ച 3 മണി മുതൽ 11 മണി വരെ വാറ്റ്ഫോർഡിലെ ഹോളി വെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു .

പിന്നണി ഗായകൻ ബെനഡിക്ട് ഷൈനും ,മേയർ ടോം ആദിത്യയുo,മനോജ് പിള്ളയും മുഖ്യ അതിഥികൾ യു കെയിലെ പ്രമുഖ ഗായകർക്കൊപ്പം പതിനഞ്ചിലധികം യുവ ഗായകർ സംഗീതവിസ്മയമൊരുക്കും സംഗീതവും നൃത്തവും കലാവിരുന്നുമായി 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -4 ചാരിറ്റി ഇവന്റും ഒ.എൻ.വി അനുസ്മരണവും വാറ്റ് ഫോർഡിൽ ശനിയാഴ്ച .

യുകെയിലെ വളർന്നുവരുന്ന 15 ൽ അധികം യുവഗായകർ 3 മണിമുതൽ 7 ബീറ്റ്‌സ് അണിയിച്ചൊരുക്കുന്ന വേദിയിൽ സംഗീത വിസ്മയമൊരുക്കുമെന്നതാണ് ഇത്തവണത്തെ സംഗീതോത്സവത്തിന്റെ പ്രത്യേകത. യൂകെയിൽ നിന്നും “തോപ്പിൽ ജോപ്പൻ ” “ജോസഫ് ” എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തു ശ്രദ്ധിക്കപ്പെട്ട ബെനഡിക്ട് ഷൈൻ ,ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക്കൗൺസിൽ മേയർ ടോം ആദിത്യ,യുക്മ നാഷണൽ പ്രെസിഡൻറ് മനോജ് പിള്ള,യൂറോപ്പിലെ ആദ്യത്തെ മാധ്യമ പ്രവർത്തകനും ഗാനരചയിതാവും,ദീപിക ,മനോരമ യൂറോപ്പ് കറസ്പോണ്ടന്റ്റും ,ജർമനിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളുമായ ജോസ് കുമ്പിളുവേലിൽ (ജർമ്മനി) എന്നിവർ മുഖ്യ അധിതികളായെത്തുന്നു.

അലൈഡ് ഫിനാൻഷ്യൽ സർവീസ് മുഖ്യ സ്പോൺസറായി ഒരുക്കുന്ന സംഗീതോത്സവത്തിൽ 15 ൽ പരം യൂവ ഗായകരും 30 മുതിർന്നവരും സംഗീത വിസ്മയമൊരുക്കും കൂടാതെ 15 ൽ പരം ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകളും ഒരുങ്ങുന്നു,നാട്ടിലെയുവജനോത്സവത്തോടു കിടപിടിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകൾ ആണ് സംഗീതോത്സവ വേദിയായ വാറ്റ് ഫോർഡിൽ 3 മണിമുതൽ 11 മണിവരെ അരങ്ങേറുക.

സംഗീത വിസ്മയമൊരുക്കുവാൻ യൂവ ഗായകരായെത്തുന്നത് ഡെന്ന ആൻ ജോമോൻ ബെഡ്ഫോർഡ്, അലീന സജീഷ് ബേസിംഗ്‌സ്‌റ്റോക്ക്, ജിയാ ഹരികുമാർ, ബെർമിംഗ്ഹാം, ഇസബെൽ ഫ്രാൻസിസ് ലിവർപൂൾ, അന്ന ജിമ്മി ബെർമിംഗ്ഹാം, ഡെന ഡിക്സ് നോട്ടിങ്ഹാം, കെറിൻ സന്തോഷ് നോർത്താംപ്ടൺ, ആനി ആലോസിസ്സ് ലൂട്ടൻ, ഫിയോന ബിജു ഹാവെർഹിൽ, ഫ്രേയ ബിജു ഹാവെർഹിൽ, ജോൺ സജി ലിവർപൂൾ, ദൃഷ്ടി പ്രവീൺ സൗത്തെൻഡ്, ജെയ്‌മി തോമസ് വാറ്റ്‌ഫോർഡ്, ജിസ്മി & അൻസിൻ ലിവർപൂൾ, ദിയ ദിനു വൂസ്റ്റർ, നാട്ടാന്യ നോർഡി (വോക്കിങ്) ജെസീക്ക സാവിയോ (നോട്ടിങ്ങ്ഹാം)

കൂടാതെ 7 ബീറ്റ്‌സ് സാരഥി മനോജ് തോമസ് (കെറ്ററിംഗ്‌ ) ലിൻഡ ബെന്നി (കെറ്ററിംഗ്‌ ) സത്യനാരായണൻ (നോർത്താംപ്ടൺ)ജോൺസൻ ജോൺ (ഹോർഷം)തോമസ് അലക്സ് (ലണ്ടൻ )ഷാജു ജോൺ (സ്പാൽഡിങ്‌) മഴവിൽ സംഗീത സാരഥി അനീഷ് &ടെസ്സമോൾ (ബോൺമൗത് )രഞ്ജിത് ഗണേഷ് (മാഞ്ചസ്റ്റർ )ഷാജു ഉതുപ് (ലിവർപൂൾ) ബിജു യോഹന്നാൻ(കൊവെൻട്രറി) മൗറീഷ്യൻ ഗായകൻ സാൻ സാന്റോക് (ലണ്ടൻ)സജി സാമുവേൽ (ഹാരോ) ഹാർമോണിക്ക സംഗീത വിസ്മയവുമായി റോണി എബ്രഹാം (ബ്രിസ്റ്റോൾ)ജോൺ പണിക്കർ (വാറ്റ്‌ഫോർഡ്)ഫെബി (പീറ്റർബോറോ)ഉല്ലാസ് ശങ്കരൻ (പൂൾ)അഭിലാഷ് കൃഷ്ണ (വാറ്റ്‌ഫോർഡ്)ഷെനെ (വാറ്റ്‌ഫോർഡ്)സൂസൻ (നോർതാംപ്ടൺ) ഡോക്ടർ കാതറീൻ ജെയിംസ് (ബെഡ്ഫോർഡ്)ലീമ എഡ്‌ഗർ (വാറ്റ്‌ഫോർഡ്)ഡോക്ടർ സുനിൽ കൃഷ്ണൻ (ബെഡ്ഫോർഡ്)ജോർജ് തോമസ് (വാറ്റ്‌ഫോർഡ്)ജോർജ് വർഗീസ് (വാറ്റ്‌ഫോർഡ്)റെജി തോമസ് (വൂസ്റ്റർ)ജിജോ മത്തായി (ഹൈ വൈകോംബ്) ജയശ്രീ (വാറ്റ്‌ഫോർഡ് )സൂസൻ (നോർത്താംപ്ടൺ ) ഷാ (പീറ്റർബോറോ)എന്നിവർ ഗാനങ്ങൾ ആലപിക്കും.

നൃത്തവും സംഗീതവും ഒന്നുചേരുന്ന ഈ വേദിയിൽ യു കെയിൽ വിവിധ വേദികളിൽ കഴിവു തെളിയിച്ച സിനിമാറ്റിക് ക്ലാസിക്കൽ നൃത്ത ചുവടുകളുമായി എത്തുന്നത് ടീം “ത്രിനേത്ര നടനം” ജയശ്രീ ,ഗ്രീഷ്മ ,ഷെല്ലി ഗ്രൂപ്പ് വാറ്റ്‌ഫോർഡ് ടീം അവതരിപ്പിക്കുന്ന സെമിക്ലാസ്സിക്കൽ ഫ്യൂഷൻ, ഓ.എൻ.വി ട്രിബുട്ട് സ്പെഷ്യൽ സെമിക്ലാസ്സിക്കൽ ഫ്യൂഷൻ ഡാൻസ് ജിഷ സത്യൻ “നടനം ഡാൻസ് സ്കൂൾ” നോർത്താംപ്ടൺ, സെമി ക്ലാസിക്കൽ ഫ്യൂഷൻ മഞ്ജുസുനിൽ “ലാസ്യരസ ടീം റെഡ്‌ഡിങ്”, സയന,ഇസബെൽ & ടീം സെമിക്ലാസ്സിക്കൽ ഫ്യൂഷൻ നടനം സ്കൂൾ നോർത്താംപ്ടൺ, ഫെബ ,ഫെൽഡ ടീം ഹയർഫീൽഡ് സിനിമാറ്റിക് ഡാൻസ് ,

യുക്മ കലാപ്രതിഭ 2019 ടോണി അലോഷ്യസ് (ല്യൂട്ടൻ) അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്,മുൻ യുക്മ കലാതിലകം മിന്നാ ജോസ് (സാലിസ്ബറി) അവതരിപ്പിക്കുന്ന കുച്ചിപ്പുടി,ഹോർഷം ബോയ്‌സ് ആരോൺ & ടീം നയിക്കുന്ന ഫ്യൂഷൻ ഡാൻസ്, ടാൻവി , മേഘ്‌നാ (വാറ്റ്‌ഫോർഡ്) ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ, ഹോർഷം ഗേൾസ് ആൻഡ്രിയ ,ഏംലിസ് ടീം ഫ്യൂഷൻ ഡാൻസ്,നിമ്മി ,അനീറ്റ(വാറ്റ്‌ഫോർഡ്) & ടീം നയിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ, ടീം “റെഡ് ചില്ലീസ് ” ജയശ്രീ വാറ്റ്‌ഫോർഡ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി,ശ്രേയ സജീവ് (എഡ് മണ്ടൻ) സെമിക്ലാസ്സിക്കൽ,ബെഥനി സാവിയോ (നോട്ടിങ്ഹാം) സെമിക്ലാസ്സിക്കൽ എന്നിങ്ങനെ നിരവധി പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങുന്നു.

തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സംഗീതോത്സവം സീസൺ 4 ൽ അവതാരകരായെത്തുന്നത് സൂര്യാ ടി വി ,മഴവിൽ മനോരമ,ഫ്‌ളവേഴ്‌സ് എന്നീ ചാനലുകളിൽ അവതാരികയായിരുന്ന നതാഷാ സാം,നിരവധി വേദികളിൽ കഴിവ് തെളിയിച്ച ആൻറ്റോ ബാബുവും (ബെഡ്ഫോർഡ് ) ബ്രോണിയ ടോമി (വാട്ട് ഫോർഡ്) യുമാണ് . കൂടാതെ കളർ മീഡിയ ലണ്ടനും ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേർന്നൊരുക്കുന്ന Full HD LED wall സംഗീതോത്സവം സീസൺ 4-നു മാറ്റേകും.
കൂടാതെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോർഡ് KCF ന്റെ വനിതകൾ പാചകം ചെയ്യുന്ന സ്വാദേറും ലൈവ് ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോമോൻ മാമ്മൂട്ടിൽ :07930431445
സണ്ണിമോൻ മത്തായി :07727 993229
മനോജ് തോമസ് :‭07846 475589‬

വേദിയുടെ വിലാസം :
HolyWell Community Centre, Watford, WD18 9QD.

LEAVE A REPLY

Please enter your comment!
Please enter your name here