Home Events Program Excellence marked at Keraleeyam 2019 – World Malayalee Federation UK

Program Excellence marked at Keraleeyam 2019 – World Malayalee Federation UK

882
0
SHARE

Keraleeyam 2019 – Organised by World Malayalee Federation [WMF] UK Chapter

വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ നടത്തിയ കേരളീയം സംഘാടക മികവുകൊണ്ടും കലാപരിപാടികളുടെ ഗുണമേന്മ കൊണ്ടും ശ്രദ്ധേയമായി.

സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി വൈകുന്നേരം നാലുമണിക്ക് ലണ്ടനിലെ ഇൽഫോഡ് റെഡ് ബ്രിഡ്ജ് ടൗൺഹാളിൽ വച്ച് ആരംഭിച്ച കേരളീയം ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൻറെ ബഹുമാന്യനായ മേയർ കൗൺസിലർ ടോം ആദിത്യ ഉദ്ഘാടനം നിർവഹിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി സുഭാഷ് ഡേവിഡ് മുഖ്യാതിഥിയായിരുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രസിഡൻറ് റവ.ഡീക്കൻ ജോയ്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ മിസ്റ്റർ ഫിലിപ്പ് അബ്രഹാം, ഡബ്ലിയു എം എഫ് യു കെ ചാപ്റ്റർ കോർഡിനേറ്റർ ബിജു മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ ട്രഷറർ ശ്രീ ആൻറണി മാത്യു ഏവർക്കും സ്വാഗതം പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർമാർ വേദിയിൽ സന്നിഹിതരായിരുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ അനുഗ്രഹീത കലാകാരന്മാരുടെയും കലാകാരികളുടെയും അതിഗംഭീരമായ കലാപ്രകടനങ്ങൾ സദസ്സിലുണ്ടായിരുന്ന വേൾഡ് മലയാളി ഫെഡറേഷൻ അനുഭാവികളെ അത്യധികം ആകർഷിച്ചു. ഗുണമേന്മയുള്ളതും വൈവിധ്യമാർന്നതുമായ അനേകം കലാപരിപാടികളാണ് അരങ്ങേറിയത്.

യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തരം എന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു എല്ലാ കലാപ്രകടനങ്ങളും. ഇടവേളകളും തടസ്സങ്ങളും ഇല്ലാതെ നടത്തപ്പെട്ട പ്രോഗ്രാമിൽ കാണികൾ ആരംഭം മുതൽ അവസാനം വരെ ശ്വാസമടക്കിപ്പിടിച്ചാണ് ആസ്വദിച്ചത്. ശ്രുതിമധുരമായ ഗാനങ്ങളും വശ്യതയാർന്ന നൃത്തവും ഒപ്പനയും ക്ലാസിക്കൽ നൃത്ത ശില്പങ്ങളും എന്നുവേണ്ട കലാരൂപങ്ങൾ സ്റ്റേജിൽ മിന്നി മറഞ്ഞപ്പോൾ കാണികൾ ഒന്നടങ്കം നിറഞ്ഞ ആസ്വാദനത്തിന്റെ ലഹരിയിലായിരുന്നു.

121 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആദ്യത്തെ പരിപാടിയാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ. ഓസ്ട്രിയയിലെ വിയന്നയിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ ഇതിനോടകം തന്നെ തങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ശ്രദ്ധനേടിക്കഴിഞ്ഞു.

ഒരുമയോടും സ്നേഹത്തോടും സ്വാർത്ഥതാല്പര്യങ്ങൾ ഇല്ലാതെയും ലാഭേച്ഛ ഇല്ലാതെയും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും വേൾഡ് മലയാളി ഫെഡറേഷനിലേക്ക് കടന്നു വരാം എന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ യൂത്ത് കോർഡിനേറ്ററായ മിസ്സ് അഞ്ജലി സാമുവലാണ് പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്തത്. പ്രോഗ്രാമുകളുടെ അവതാരകരായി എത്തിയ സീനയും ജെയും മികച്ച നിലവാരം പുലർത്തി.

മലയാളം മിഷനുമായി സഹകരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നതിന് തുടക്കമിട്ടിരുന്നു. ഇതിൻറെ ഭാഗമായി യുകെയിലും പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വേണ്ട സഹായങ്ങൾ എല്ലാം നൽകുമെന്ന് എന്ന് ഗ്ലോബൽ സെക്രട്ടറി സുഭാഷ് ഡേവിഡ് അറിയിച്ചു. ഡബ്ള്യു എം എഫ് യുകേ ചാപ്റ്റർ പി ആർ ഓ ജോൺ മുളയങ്കൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

ഡബ്ള്യു എം എഫ് യുകേ ചാപ്റ്ററിന്റെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരളീയം ഇത്ര ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചത്.

രാത്രി ഒമ്പതരയോടെ പ്രൗഢഗംഭീരമായ കേരളീയത്തിനു തിരശീലവീണു. കേരളീയത്തിന്റെ വീഡിയോ ഹൈലൈറ്റ്സ് ഈ ലിങ്കിൽ ലഭ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here