Home Events London to host Melaperuma – with Super Star Actor Padmasree Jayaram &...

London to host Melaperuma – with Super Star Actor Padmasree Jayaram & team

820
0
SHARE

Melaperuma – with Super Star Actor Padmasree Jayaram

മലയാളത്തിന്റെ ജനപ്രിയനായകൻ പത്മശ്രീ ജയറാമിനോടൊപ്പം നാട്ടിൽ നിന്നെത്തിയ പതിനഞ്ചോളം കലാകാരന്മാരും അവരോടൊപ്പം യു കെ യിൽ ഉടനീളം നൂറുകണക്കിന് പേരെ ശാസ്ത്രീയമായി ചെണ്ട അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത കലാകാരൻ ശ്രീ വിനോദ് നവധാരയും അദ്ദേഹത്തിന്റെ നൂറിൽപ്പരം ശിഷ്യരും ചേർന്നവതരിപ്പിക്കുന്ന പഞ്ചാരി മേളവും ശിങ്കാരി മേളവും ഒക്കെ ചേർന്നതായിരിക്കും ഒന്നാം ഭാഗം.

ഏഷ്യയ്ക്കു പുറത്തു ആദ്യമായിട്ടാണ് ഇത്തരത്തിൽ വലിയ തോതിലുള്ള ഒരു മേളം അരങ്ങേറുന്നത്. നാലര മണിക്കൂർ ആയിരിക്കും മേളപ്പെരുമയുടെമൊത്തത്തിൽ ഉള്ള ദൈർഘ്യം. ഏകദേശം ഒരു മണിക്കൂർ വരുന്ന ഇതിന്റെ ആദ്യ ഘട്ടം ചെണ്ട മേളത്തിന് പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ്.

മേളപ്പെരുമയുടെ രണ്ടാം ഘട്ടം മൂന്നു മണിക്കൂർ ദൈർഘ്യം ഉള്ളതായിരിക്കും. സംഗീതത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതായിരിക്കും ഈ ഭാഗം. പത്മശ്രീ ജയറാം, ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ നമുക്ക് ചിര പരിചിതനായ, നടനും.

അവതാരകനുമായ ശ്രീ മിഥുൻ രമേശ്, തൻറെ ശബ്ദ സവിശേഷതയിലൂടെ കാണികളുടെ പ്രിയങ്കരനായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ വിൽ സ്വരാജ്, ശബ്‌ദാനുകരണത്തിലെ അഗ്രഗണ്യനും, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 200 ൽ അധികം പ്രശസ്തരുടെ ശബ്ദം വെറും 15 മിനിറ്റ് കൊണ്ട് അവതരിപ്പിക്കുന്ന പ്രശസ്ത മിമിക്രി കലാകാരൻ ശ്രീ സതീഷ് കലാഭവൻ എന്നിവരോടൊപ്പം കോമഡി ഉത്സവത്തിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതരായ നിരവധി കലാകാരന്മാരും അണി നിരക്കുന്ന താര നിബിഢമായ, ഒരത്യുഗ്രൻ മെഗാഷോ ആയിരിക്കും മേളപ്പെരുമ. കൂടാതെ ലൈവ് ഓർക്കസ്ട്രയും ഈ ഷോയുടെ പ്രേത്യേകത ആണ്.

മേളപ്പെരുമ – A Music & Mimics Mega Show
Date: May 11, 2019
Venue: The Hatfield Academy, London, UB9 6ET

LEAVE A REPLY

Please enter your comment!
Please enter your name here