Home Movie Review Ramaleela Movie Review by BMK | Starring Dileep & Directed by Arun...

Ramaleela Movie Review by BMK | Starring Dileep & Directed by Arun Gopy

703
0
SHARE

Movie Review : Ramaleela. By Balu Murali Krishna [BMK]

Movie review:Ramaleela (2017)
Language:Malayalam

Cast and crew:
Director:Arun Gopy | Music:Gopi Sundar | Lyrics:Harinarayanan
Script and Screenplay:Sachy | Cinematography :Shaji Kumar
Editing:Vivek Harshan | Producer:Tomichan Mulakuppadam

Starring:
Dileep, Prayaga Martin, Vijayaraghavan, Siddique, Mukesh, Kalabhavan, Shajon, Saikumar, Radhika Sharathkumar, Suresh Krishna.

Running time:160Minutes

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി മൂന്നാലു പ്രാവശ്യം അദ്ദേഹത്തിന്റെ ജാമ്യം നിഷേധിക്കുകയും ചെയ്തപ്പോൾ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ ചിത്രമായിരുന്നു നവാഗതനായ അരുൺ ഗോപി എന്ന സംവിധായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ “രാമലീല”എന്ന ചിത്രം.

“#അവനോടൊപ്പം” ഹാഷ്ടാഗുമായി ചിത്രത്തെയും,അതിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെയും അവരുടെ അധ്വാനത്തെയും പ്രകീർത്തിച്ചു സിനിമയെ പിന്തുണച്ച ഒരു കൂട്ടരും, “#അവളോടൊപ്പം” ഹാഷ്ടാഗുമായി സിനിമാ ബഹിഷ്കരണ ആഹ്വാനവുമായി മറ്റൊരു സംഘവും ചേരിതിരിഞ്ഞു പോരടിച്ചപ്പോൾ  ചാനൽ ചർച്ചകളിലും,ഓൺലൈൻ മാധ്യമങ്ങളിലും നിറഞ്ഞു നിന്ന “രാമലീല” എന്ന ചിത്രം ഒടുവിൽ കേരളത്തിൽ റിലീസ് ആവുകയും  പ്രേക്ഷകർ തീയേറ്ററുകളെ ഉത്സവപ്പറമ്പുകളാക്കി വൻ വിജയവുമാക്കി ജനങ്ങൾ എന്നും എപ്പോഴും “#നല്ലസിനിമയ്ക്കൊപ്പം” എന്ന് എല്ലാവരെയും ഓർമിപ്പിച്ചു കൊണ്ട് വിധി എഴുതി.

ഇനി രാമലീല എന്ന സിനിയെക്കുറിച്ചു..

മലയാള സിനിമയിൽ അടുത്ത കാലത്തു ഇറങ്ങിയ ചിത്രങ്ങളിൽ കെട്ടുറപ്പുള്ള തിരക്കഥയും,ശക്തമായ സംഭാഷണങ്ങളും ചടുലമായ ആഖ്യാന മേന്മകൊണ്ടും അഭിനേതാക്കളുടെ മത്സരാഭിനയം കൊണ്ടും രണ്ടു മണിക്കൂർ നാൽപതു മിനിറ്റ് മുഷിപ്പിലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു മികച്ച രാഷ്ട്രീയ ചിത്രമാണ് “രാമലീല”.

സച്ചി എഴുതിയ ശക്തമായ തിരക്കഥയും സംഭാഷണവുമാണ് രാമലീലയുടെ കരുത്ത്..ജോഷി എന്ന മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഷോമാന്റെ  ടെക്നിക്കൽ പെർഫെക്ഷനും,ആഖ്യാന രീതിയും നല്ലതുപോലെ പിന്തുടരുന്നുണ്ട് അരുൺഗോപി എന്ന സംവിധായകൻ..

ദിലീപ് അവതരിപ്പിക്കുന്ന രാമനുണ്ണി എന്ന കഥാപാത്രം അവിചാരിതമായി ഒരു രാഷ്ട്രീയ കൊലപാതകത്തിൽ സംശയിക്കപ്പെട്ടു പ്രതിയാക്കപ്പെടുകയും പിന്നീട് അതിൽ നിന്ന് രക്ഷപെടാനായി നടത്തുന്ന  പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മിതത്വമാർന്ന ഗൗരവമുള്ള അഭിനയത്തിലൂടെ ദിലീപ് കുറെ വർഷങ്ങൾക്കു ശേഷം തിരശീലയിൽ പ്രേക്ഷക കയ്യടി നേടുന്നു രാമനുണ്ണി എന്ന കഥാപാത്രത്തിലൂടെ…. വിജയരാഘവന്റെ കരിയറിലെ ശ്രദ്ധേയമായ വേഷമാണ് ഇതിലെ അമ്പാടി മോഹനൻ…ഉദയഭാനു എന്ന രാഷ്ട്രിയക്കാരനായി സിദ്ദിഖ് കസറി..മുകേഷും സായികുമാറും സുരേഷ്‌കൃഷ്ണയും അവരുടെ റോളുകൾ ഗംഭീരമാക്കി….ശക്തമായ പ്രകടനത്തിലൂടെ സാന്നിധ്യം മികച്ചതാക്കി രാധിക ശരത്കുമാർ…..രാമനുണ്ണിയുടെ കൂട്ടാളിയായി നർമ്മ മുഹൂർത്തങ്ങളിൽ പ്രേക്ഷക പ്രീതി നേടുന്നു കലാഭവൻ ഷാജോൺ…അഭിനയിക്കാൻ അധികം സന്ദർഭങ്ങൾ ഇല്ലാത്ത കഥാപാത്രമായി സ്‌ക്രീനിൽ വന്നു പോകുന്നു പ്രയാഗ മാർട്ടിന്റെ നായികാവേഷം.. രഞ്ജിപണിക്കരുടെ കഥാപാത്രം കഥയിൽ ആവശ്യമില്ലാതെ മുഴച്ചു നിൽക്കുന്നു…

ഗോപിസുന്ദർ നൽകിയ പശ്ചാത്തല സംഗീതം രാമലീലയെ കൂടുതൽ ചടുലമാക്കുന്നു…”ഇവിടെ ഇവിടെ” എന്ന് തുടങ്ങുന്ന ഗാനം സമീപകാലത്തു നാം കേട്ട മികച്ച ഒരു രാഷ്ട്രീയ വിപ്ലവ ഗാനമാണ്..ഷാജികുമാറിന്റെ ഛായാഗ്രഹണവും വിവേക്ഹർഷന്റെ എഡിറ്റിംഗും വളരെ നല്ല നിലവാരം പുലർത്തി…

“റൺ ബേബി റൺ” എന്ന സച്ചി എഴുതി ജോഷി സംവിധാനം ചെയ്ത സിനിമയിൽ ഉപയോഗിച്ച “ഹൈഡ് ആൻഡ് ഷൂട്ട് ” സാങ്കേതികത രാമലീലയുടെ രണ്ടാം പകുതിയിൽ പൂർണമായി ഉൾകൊള്ളിച്ചത് അല്പം കല്ലുകടിയായി തോന്നി… രഞ്ജിപണിക്കറിന്റെ കഥാപാത്രവുമായി രാമനുണ്ണി നടത്തുന്ന ദീർഘമായ സംഭാഷണ രംഗം വിരസത ഉളവാക്കി..

ചുരുക്കത്തിൽ അമിത പ്രതീക്ഷയില്ലാതെ കാണാൻ  തീയേറ്ററിൽ പോയാൽ മുഷിപ്പിലാതെ  ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു രാഷ്ട്രീയ ത്രില്ലറാണ് ഇരട്ട ക്ലൈമാക്സും ആയി എത്തുന്ന അരുൺ ഗോപിയുടെ “രാമലീല”.

Rating:3.5/5  

BMK 09.10.2017

 

SHARE
Previous articleSidhivinayakam – Balaleela Spiritual Waves by Balabhaskar at Puttaparthi
Next articleAsif Ali and Anoop Menon to star in Mridul Nair’s directorial debut B Tech.
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here